ഉദ്ഘാടനം കഴിഞ്ഞു; ചികിത്സ മാത്രം തുടങ്ങിയില്ല. ഡയാലിസിസ് സെന്റര്‍ ഇനിയും അടഞ്ഞുതന്നെ
നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനസജ്ജമാകാതെ കിടക്കുന്ന ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍.

രോഗികള്‍ക്ക് ആശ്വാസമാകേണ്ട പദ്ധതി വൈകുന്നതെന്തിന് ?; പ്രവര്‍ത്തനസജ്ജമാക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യം
ഇരിങ്ങാലക്കുട: നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനസജ്ജമായില്ല. വൃക്കരോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ച സര്‍ക്കാര്‍ പദ്ധതിയാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ശേഷവും രോഗികള്‍ക്ക് പ്രയോജനപ്പെടാതെ കിടക്കുന്നത്. 2025 ആഗസ്റ്റ് ഒന്നിനാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നടന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയായിരുന്നു. ഒരേസമയം 20 രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ കഴിയുന്ന തരത്തില്‍ നാല് ഡയാലിസിസ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന 900 രൂപ നിരക്കിലാണ് ഓരോ ഡയാലിസിസും നല്‍കുക. നാല് ഡയാലിസിസ് യൂണിറ്റില്‍ രണ്ടെണ്ണം സര്‍ക്കാരില്‍ നിന്നുമാണ്. 2012 മുതല്‍ ജനറല്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചുവരുന്ന ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്നു ഡയാലിസിസ് യൂണിറ്റ്.
ഒരു കോടി 29 ലക്ഷം രൂപ ചെലവഴിച്ച് ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.കെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ആരോഗ്യകേരളം ഡോ.പി. സജീവ് കുമാര്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഡയാലിസിസ് ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്ന വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഈ സൗകര്യം ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്തത്. ജനറല്‍ ആശുപത്രിയില്‍ തന്നെ ഡയാലിസിസ് സൗകര്യം ലഭ്യമാകുന്നതോടെ സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലായിരുന്നു രോഗികളും ബന്ധുക്കളും. എന്നാല്‍ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ഉദ്ഘാടനം നടത്തിയിട്ടും ചികിത്സ ആരംഭിക്കാത്തത് രോഗികളിലും നാട്ടുകാരിും പ്രതിഷേധത്തിനിടയാക്കുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
മൂന്നു മാസം, ഡിഇഒയില്ല! നാഥനില്ലാതെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല