പ്രതീക്ഷാഭവന്‍ ട്രെയിനിംഗ് സെന്ററില്‍ കതിര് കാര്‍ഷിക ക്ലബ്; ജൈവ പച്ചക്കറികൃഷി പദ്ധതിക്ക് തുടക്കമായി
കൃഷിഭവന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ ട്രെയിനിംഗ് സെന്ററില്‍ ആരംഭിച്ച കതിര് കാര്‍ഷിക ക്ലബ് ജൈവ പച്ചക്കറികൃഷി പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിക്കുന്നു.

ഇരിങ്ങാലക്കുട: കൃഷിഭവന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ ട്രെയിനിംഗ് സെന്ററില്‍ ആരംഭിച്ച കതിര് കാര്‍ഷിക ക്ലബ് ജൈവ പച്ചക്കറികൃഷി പദ്ധതി നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോണി പോള്‍ മാവേലി അധ്യക്ഷത വഹിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.ആര്. അജിത്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഭാഗമായി 200 മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. വി.സി. വര്‍ഗീസ്, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ്ജ്, ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത, ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന് സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, കണ്‍വീനര്‍ മാത്യു ജോര്‍ജ്ജ്, ഇരിങ്ങാലക്കുട അര്‍ബന്‍ മാര്‍ക്കറ്റ് പ്രസിഡന്റ് ഷിന്‍സി, കതിര് കാര്‍ഷിക ക്ലബ് സ്റ്റാഫ് കണ്‍വീനര്‍ സിസ്റ്റര്‍ ജോളി, അധ്യാപകര്‍, കതിര് ക്ലബ് ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു