ക്രൈസ്റ്റ് കോളജില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വുമണ്‍സ് ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ വുമണ്‍സ് ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ ആന്‍ഡ് മലയാള സിനിമ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കോളജിലെ സെന്റ് ചാവറ സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും ഗവേഷകയുമായ പൂജ പ്രിയദര്‍ശിനി സിനിമകളിലെ ലിംഗപദവി, സ്ത്രീ പ്രാതിനിധ്യം, മാറിയ സാമൂഹിക കാഴ്ചപ്പാടുകള്‍ എന്നിവയെക്കുറിച്ചും പെണ്കാഴ്ചകളെക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും വിഷയാവതരണം നടത്തി. എച്ച്ആര്‍ മാനേജര്‍ പ്രഫ.യു. ഷീബ വര്‍ഗീസ്, വുമണ്‍സ് ഡെവലപ്മെന്റ് സെല്‍ കോ ഓര്‍ഡിനേറ്റേഴ്സ് ഡോ.വി. ശ്രീവിദ്യ, ജീന വീരകുട്ടി, ഭാരവാഹികളായ ഡോ. സീന വര്‍ഗീസ്, ഡോ.എം.വി. അമ്പിളി, സി.എ. നിവേദ്യ, വിവിധ വകുപ്പുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂളില്‍ സയോനാര 2കെ26 സംഘടിപ്പിച്ചു
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഷട്ടില്‍ ബാഡ്മിന്റണില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂര്‍ മാര്‍ത്തോമ തീര്‍ഥാടനവും ഡിസംബര്‍ ആറിന്
സെപക് തക്രോയില് തൃശൂരിന്റെ ഇരട്ടത്തിളക്കം; കിരീടം പങ്കിട്ട് സെന്റ് ജോസഫ്സും സെന്റ് മേരീസും
ക്രൈസ്റ്റ് എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ കാര്‍ഷിക പരിശീലനം
1 thought on “ക്രൈസ്റ്റ് കോളജില്‍ സെമിനാര്‍ സംഘടിപ്പിച്ചു”