യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അരുണ്‍ പോള്‍.
കാട്ടൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വളവനങ്ങാടി കള്ള് ഷാപ്പിന് സമീപം വെച്ച്, കോണത്തുകുന്ന് സ്വദേശി മുടവന്കാട്ടില് വീട്ടില്‍ ഹാദി ജഹാന് (17), സുഹൃത്തുക്കളായ അബു താഹിര്‍, ശ്രീഹരി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വേഗതയില്‍ ഓടിച്ചുപോയതിലുള്ള വൈരാഗ്യത്താല്‍ കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ താക്കോല്‍ ഊരിയെടുത്ത് ഹാദി ജഹാനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ പടിയൂര്‍ വളവനങ്ങാടി സ്വദേശി വള്ളോംപറമ്പില്‍ വീട്ടില്‍ അരുണ്‍ പോള്‍ (32) എന്നയാളെ കാട്ടൂര്‍ പോലീസും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടി.
നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അരുണ്‍ പോള്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു പോക്സോ കേസിലും മൂന്ന് വധശ്രമക്കേസിലും മയക്കുമരുന്നുമായി അറസ്റ്റിലായ കേസിലും രണ്ട് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ ഇടയായ കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ പി. ബാബു ജോര്‍ജ്, ജിഎസ്ഐ ഫ്രാന്‍സിസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിഎസ്സിപിഒ വി. കൃഷ്ണദാസ്, സിപിഒ പി.എസ്. മിഥുന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികള്‍ പിടിയില്‍
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു
1 thought on “യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍”