ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
പ്രതി ശിവന്.
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ അമ്പത്തിയെട്ടുകാരനെ 34 വര്‍ഷം കഠിന തടവിനും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് പി.എ. സിറാജുദ്ദീന് വിധി പ്രസ്താവിച്ചു. 2024 ജൂലൈ 19 നും 20 നും പ്രതിയുടെ വീട്ടില്‍ വച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും 2024 നവംബര്‍ 29ന് അതിജീവിതയെ പ്രതി തന്റെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് കൊടകര പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ കൊടകര സ്വദേശി ശിവനെ (58) ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്നും 13 സാക്ഷികളേയും 16 രേഖകളും പ്രതിഭാഗത്ത് നിന്ന് ഒരാളെയും സാക്ഷികളായി വിസ്തരിച്ച് തെളിവുകളായി ഹാജരാക്കിയിരുന്നു. കൊടകര പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എ.കെ. ഷീബ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.കെ. ദാസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്സണ്‍ ഓഫീസറുമായ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 28 വര്‍ഷം കഠിന തടവിനും 1,75,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ആറ് മാസം കഠിന തടവിനും കൂടാതെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ രണ്ട് മാസം കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രതി നിലവില്‍ മറ്റൊരു പോക്സോ കേസില്‍ ആറ് വര്‍ഷം ശിക്ഷ അനുഭവിച്ചുവരികയാണ്. പിഴ സംഖ്യ ഈടാക്കിയാല്‍ അത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവിലുണ്ട്. കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികള്‍ പിടിയില്‍
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍