അമ്മയ്ക്കൊരു ജന്മദിന കേക്ക്; 50 അടി നീളത്തില്‍ ഭീമന് ജപമാല കേക്ക്
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് കരുവന്നൂര്‍ ഇടവകയില്‍ ഒരുക്കിയ ഭീമന് ജപമാല കേക്ക് വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ മുറിക്കുന്നു.

59 കേക്കുകള്‍ കോര്‍ത്തിണക്കി അത്ഭുത കാഴ്ചയൊരുക്കി കരുവന്നൂര്‍ സെന്റ് മേരീസ് ഇടവക
കരുവന്നൂര്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളില്‍ അമ്മയ്ക്കൊരു ജന്മദിന കേക്ക് ഒരുക്കി കരുവന്നൂര്‍ സെന്റ് മേരീസ് ഇടവക. 59 കേക്കുകള്‍ കോര്‍ത്തിണക്കി 50 അടി നീളത്തില്‍ ജപമാലയുടെ രൂപത്തില്‍ ഒരുക്കിയ ഭീമന് കേക്ക് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മധുരമേകി. സിഎല്സിയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വേറിട്ട ആശയത്തില്‍ കേക്ക് ഒരുക്കിയത്. ജപമാലയിലെ മണികളും കുരിശുമുള്പ്പടെയുള്ള രൂപങ്ങള്‍ അതിമനോഹരമായി പുനഃസൃഷ്ടിച്ചാണ് കേക്ക് തയാറാക്കിയത്.
ജപമാലയുടെ രൂപവും ക്രമവും അതേപടി പകര്‍ത്തിയ കേക്ക് വിശ്വാസസമൂഹത്തിന് കൗതുകവും ആനന്ദവും പകര്‍ന്നു. സിഎല്‍സി യുവജനങ്ങളുടെ ആശയമായ അമ്മയ്ക്കൊരു ബര്‍ത്ത് ഡേ കേക്ക് മാതൃവേദിയിലെ അമ്മമാരുടെ സഹകരണത്തോടെ യാഥാര്‍ഥ്യമാക്കുകയായിരുന്നു. യുവജനങ്ങളുടെ സര്‍ഗാത്മകതയും അമ്മമാരുടെ കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോള്‍ പരിശുദ്ധ അമ്മയുടെ തിരുനാളിന് വേറിട്ടൊരു മധുരസമ്മാനമായി ഭീമന് ജപമാല കേക്ക് മാറി. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഡേവീസ് കല്ലിങ്കല്‍ ജന്മദിന കേക്ക് മുറിച്ചു. തുടര്‍ന്ന് വിശ്വാസസമൂഹം കേക്കിന്റെ മധുരം പങ്കിട്ടു. സിഎല്‍സി അംഗങ്ങളുടെ മനോഹരമായ നൃത്തവിരുന്നും അരങ്ങേറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി