എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
വിശുദ്ധ എവുപ്രാസ്യയുടെ 149 ാം ജന്മദിനത്തിരുനാളിനോടനുബന്ധിച്ച് കാട്ടൂര്‍ എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ നടന്ന ദിവ്യബലിക്ക് ശേഷം ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ ജന്മദിന കേക്ക് മുറിക്കുന്നു.

ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ ഉപാസകയായ വിശുദ്ധ എവുപ്രാസ്യയുടെ 149 ാം ജന്മദിനത്തിരുനാള് കാട്ടൂര്‍ എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ ആഘോഷിച്ചു. ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എടത്തിരുത്തി പരിശുദ്ധ കര്‍മലമാതാ ഫൊറോന വികാരി ഫാ. ജോയ് പാല്യേക്കര, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജേക്കബ് കുറ്റിക്കാടന്‍, ഹൊസൂര്‍ രൂപത ബിഷപ്പ്സ് സെക്രട്ടറി ഫാ. ടോള്‍വിന്‍ മൊറേലി, മണ്ണൂക്കാട് വികാരി ഫാ. ജിന്റോ വേലം പിലാവ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
സിഎംസി ഉദയ പ്രോവിന്സിന്റെ മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ധന്യ സിഎംസി, ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍ ജോസ് മാളിയേക്കല്‍, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ നവ്യ മരിയ സിഎംസി, തൃശൂര്‍ നിര്‍മല പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി പോള്‍ സിഎംസി എന്നിവര്‍ സന്നിഹിതരായിരുന്നു. കാട്ടൂര്‍ എവുപ്രാസ്യാ കോണ്‍വെന്റ് സുപ്പീരിയര്‍ നിര്‍മല സിഎംസി, കാട്ടൂര്‍ എവുപ്രാസ്യാ സ്ക്വയര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. ഷീബ സിഎംസി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ രാജു താടിക്കാരന് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ