പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മെട്രൊ ഹെല്‍ത്ത് കെയര്‍, മെട്രോ ഐ കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മെട്രൊ ഹെല്‍ത്ത് കെയര്‍, മെട്രോ ഐ കെയര്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ പറപ്പൂക്കര സെന്റ് ജോണ്‍സ് പബ്ലിക് സ്കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പറപ്പൂക്കര ഇടവക വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ അധ്യക്ഷത വഹിച്ചു.
മെട്രൊ ഐ കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.സി. രജനി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എം. ശ്രീകുമാര്‍, മെട്രൊ ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോ സര്ജന് ഡോ. കെ.പി. ജയകുമാര്‍, ജോയി കാഞ്ഞിരപ്പള്ളന്, റീന ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് റെജി പാലത്തിങ്കല്‍ സ്വാഗതവും സൈമണ്‍ പുതുപ്പള്ളിപറമ്പില്‍ നന്ദിയും പറഞ്ഞു. മെട്രൊ ഐ കെയര്‍ ഇന്‍ ചാര്‍ജ്ജ് ജെയ്സണ്‍ പാറേക്കാടന്‍ ക്യാമ്പിന് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ അടുത്താഴ്ച പുനരാരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
സ്ലാബ് തകര്‍ന്നിട്ട് ദിവസങ്ങള്‍; നഗരസഭയില്‍ റീത്തുമായി എല്‍ഡിഎഫ് പ്രതിഷേധം; മുഴുവന്‍ സ്ലാബുകളും മാറ്റണമെന്ന് ആവശ്യം
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം