പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പില്‍ ഹോസ്പിറ്റലിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഡിന്റോ ഡേവിസ് പ്രസംഗിക്കുന്നു.
പുല്ലൂര്‍: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്പിറ്റലിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഡിന്റോ ഡേവിസ് ക്യാമ്പിന് നേതൃത്വം നല്കി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ് നിര്‍വഹിച്ചു. ക്യാമ്പില്‍ 125 ലധികം പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് സൗജന്യ അസ്ഥി സാന്ദ്രത പരിശോധന (ബിഎംഡി ടെസ്റ്റ്), സൗജന്യ ഓര്‍ത്തോ കണ്സള്ട്ടേഷന്, ഫാറ്റ് ചെക്കപ്പ്, സൗജന്യ ഡയറ്റീഷ്യന് കണ്സള്ട്ടേഷന് എന്നിവ ഒരുക്കിയിരുന്നു. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സര്‍ജറിയും എക്സ്റേ, ലാബ് പരിശോധനകള്‍ക്ക് പ്രത്യേക കിഴിവും ലഭ്യമാക്കി. ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ വിന്‍സി സിഎസ്എസ്, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, സോഷ്യല്‍ വര്‍ക്കര്‍ അഖില ബിബിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം
വേണുജിയും കപിലയും ഐഎഫ്പി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും