ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
വള്ളിവട്ടം നായ്ക്കുളത്തുകാട് പരേതനായ വലിയപറമ്പില്‍ ഗോപി ഭാര്യ രാരിയും മകനും തനിച്ചു താമസിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട് മന്ത്രി ഒ.ജെ. ജെനീഷ് സന്ദര്‍ശിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: വള്ളിവട്ടം നായ്ക്കുളത്തുകാട് പരേതനായ വലിയപറമ്പില്‍ ഗോപി ഭാര്യ രാരിയും മകനും തനിച്ചു താമസിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട് കാണാന്‍ മന്ത്രി ഒ.ജെ. ജെനീഷ് എത്തി. ഒട്ടും സുരക്ഷിതമല്ലാത്ത വീട്ടില്‍ ഇഴജന്തുക്കളുടെ ശല്യവും മഴയും വെയിലും കൊണ്ട് മാനസിക വെല്ലുവിളി നേരിടുന്ന മകനേയും കൊണ്ട് രോഗിയായ അമ്മയും വര്‍ഷങ്ങളായി വൈദുതി പോലും ഇല്ലാത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മയുടെ പെന്ഷന് കിട്ടുന്ന തുകയാണ് ഏക വരുമാനം. നാട്ടുകാരുടെ സഹായത്താലാണ് മരുന്നും ഭക്ഷണത്തിനുമുള്ള ചിലവ് കണ്ടെത്തുന്നത്.
മന്ത്രി ഒ.ജെ. ജെനീഷ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ വീട് ഈ അമ്മയ്ക്കും മകനും പണിതു കൊടുക്കാമെന്നു ഉറപ്പ് നല്കി. വൈദ്യുതി ഉടനെ ലഭ്യമാക്കാന്‍ മന്ത്രി അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്നയാണ് ഇവരുടെ ദയനീയ അവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. മന്ത്രിയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുല്ലക്കുട്ടി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.വി. സജീവ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്ത്, എ.എ. മുസമ്മില്‍, കെ.എച്ച്. അബ്ദുല്‍ നാസര്‍, വി. മോഹന്‍ദാസ്, രാജീവ് കോടുമാടം എന്നിവരുമുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സിഎംസി ഉദയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ എവുപ്രാസ്യ ക്വിസ് 2026 സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കൂടല്‍മാണിക്യം കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ അടുത്താഴ്ച പുനരാരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
സ്ലാബ് തകര്‍ന്നിട്ട് ദിവസങ്ങള്‍; നഗരസഭയില്‍ റീത്തുമായി എല്‍ഡിഎഫ് പ്രതിഷേധം; മുഴുവന്‍ സ്ലാബുകളും മാറ്റണമെന്ന് ആവശ്യം
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം