സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ തുവല്‍സ്പര്‍ശം 2021 സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു. കൃത്രിമ കാല് നിര്‍മാണത്തിനായുള്ള പരിശോധന ക്യാമ്പ് ലയണ്‍സ് ക്ലബ് ഹാളില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമാസ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമാച്ചന് വെള്ളാനിക്കാരന്‍, സോണ്‍ ചെയര്മാന് ഷാജന്
ചക്കാലക്കല്‍, പാലക്കാട് ഫോര്‍ട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി. പ്രദീപ്കുമാര്‍, വി. അനില്‍കുമാര്‍, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമസ്, ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ് ഭാരവാഹികളായ പോള്‍ തോമസ് മാവേലി, തോമസ് കാളിയങ്കര, ജോണ്‍ ഫ്രാന്‍സിസ്, കെ.എന്‍. സുഭാഷ്, ബിജു ജോസ് എന്നിവര്‍ പരിശോധന ക്യാമ്പിനു നേതൃത്വം നല്കി. കൃത്രിമ കാല് നിര്‍മാണത്തിനായുള്ള പരിശോധന നടത്തിയവര്‍ക്കുള്ള കൃത്രിമ കാല് ഈ മാസം 16 നു ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ വിതരണം ചെയ്യും.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി