നഗരസഭയില് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാരെ തെരെഞ്ഞെടുത്തു
ഇരിങ്ങാലക്കുട: നഗരസഭയില് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് തെരെഞ്ഞെടുപ്പ് കഴിഞ്ഞു. ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് യുഡിഎഫ് അംഗവും നഗരസഭ വൈസ് ചെയര്മാനുമായ പി.ടി. ജോര്ജ് ആണ്. നഗരസഭയിലെ വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണായി യുഡിഎഫിലെ അംഗം സുജ സഞ്ജീവ്കുമാറും ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനായി എല്ഡിഎഫ് അംഗം സി.സി. ഷിബിനെയും ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണായി എല്ഡിഎഫിലെ അംബിക പള്ളിപുറത്തിനെയും പൊതുമരാമത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനായി യുഡിഎഫിലെ ജെയ്സണ് പാറേക്കാടനെയും വിദ്യാഭ്യാസ കലാ കായിക സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണായി എല്ഡിഎഫിലെ അഡ്വ. ജിഷ ജോബിയെയും തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സ്ഥാനത്തേക്കു സുജ സഞ്ജീവ്കുമാര് എതിരില്ലാതെയാണു തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില് എല്ഡിഎഫിലെ സി.സി. ഷിബിനു നാലും ബിജെപിയിലെ സരിത സുഭാഷിനു ഒരു വോട്ടും ലഭിച്ചപ്പോള് രണ്ടു വോട്ട് അസാധുവായി. ആരോഗ്യകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി സ്ഥാനത്തേക്കു എല്ഡിഎഫിലെ അംബിക പള്ളിപുറത്തിനു നാലും ബിജെപിയിലെ വിജയകുമാരി അനിലിനു ഒരു വോട്ടും ലഭിച്ചപ്പോള് രണ്ടു വോട്ട് അസാധുവായി. പൊതുമരാമത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി സ്ഥാനത്തേക്കു മത്സരിച്ച യുഡിഎഫിലെ ജെയ്സണ് പാറേക്കാടനു മൂന്നും ബിജെപിയിലെ സന്തോഷ് ബോബനു ഒരു വോട്ടും ലഭിച്ചപ്പോള് രണ്ടു വോട്ടുകള് അസാധുവായി. വിദ്യാഭ്യാസ കലാകായിക സ്റ്റാന്ഡിംഗ് കമ്മിറ്റിയിലേക്കു മത്സരിച്ച എല്ഡിഎഫിലെ അഡ്വ. ജിഷ ജോബിയ്ക്കു മൂന്നും ബിജെപിയിലെ മായ അജയനു ഒരു വോട്ടും ലഭിച്ചപ്പോള് രണ്ടു വോട്ടുകള് അസാധുവായി. വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണായി സുജ സഞ്ജീവ് കുമാറിനെയും ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനായി സി.സി. ഷിബിനെയും ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണായി അംബിക പള്ളിപുറത്തിനേയും പൊതുമരാമത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാനായി ജെയ്സണ് പാറേക്കാടനെയും വിദ്യാഭ്യാസ കലാ കായിക സ്റ്റാന്ഡിംഗ് ചെയര്പേഴ്സണായി അഡ്വ. ജിഷ ജോബിയേയും തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പി. ജയശ്രീ പ്രഖ്യാപിച്ചു. യോഗത്തില് ചെയര്പേഴ്സണ് സോണിയഗിരി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി സ്റ്റാന്ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്
എല്ഡിഎഫിന്റെയും യുഡിഎഫിന്റെയും ലജ്ജാകരമായ ഒത്തുതീര്പ്പെന്നു ബിജെപി
ഇരിങ്ങാലക്കുട: നഗരസഭയില് നടന്ന സ്ഥിരം സമിതി സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് തെരഞ്ഞെടുപ്പില് എല്ഡിഎഫും യുഡിഎഫും പരസ്പരം ധാരണയോടെ എതിര് സ്ഥാനാര്ഥികളെ നിര്ത്താതെ മത്സരിച്ചത് ലജ്ജാകരമായ ഒത്തുതീര്പ്പാണെന്നു ബിജെപി ഇരിങ്ങാലക്കുട നഗരസഭ പാര്ലിമെന്ററി പാര്ട്ടിയോഗം പ്രസ്താവനയില് പറഞ്ഞു. 41 അംഗ കൗണ്സിലില് 17 അംഗങ്ങളുള്ള യുഡിഎഫും 16 അംഗങ്ങളുള്ള എല്ഡിഎഫും എട്ടു അംഗങ്ങളുള്ള ബിജെപിക്കെതിരെ ഒന്നിക്കുകയാണു ഉണ്ടായത്. ബിജെപിക്കു ഒരു സ്റ്റാന്ഡിംഗ് കമ്മിറ്റി പോലും കിട്ടാതെ ഇരിക്കാന് ഇവര് ധാരണയോടെ കമ്മിറ്റി അംഗങ്ങളെ പങ്കുവെച്ചു. ആറു അംഗങ്ങള് വീതമുള്ള പൊതുമരാമത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റിയില് മൂന്നു പേരെ യുഡിഎഫും രണ്ടു പേരെ എല്ഡിഎഫും പങ്കുവെച്ചപ്പോള് ആറു അംഗങ്ങള് ഉള്ള വിദ്യാഭ്യാസ കലാകായിക സമിതിയില് മൂന്നു പേരെ എല്ഡിഎഫും രണ്ടു പേരെ യുഡിഎഫും എടുത്തു. ഇത്തരത്തില് തന്നെയാണു മറ്റു സ്റ്റാന്ഡിംഗ് കമ്മിറ്റിയിലേക്കും പങ്കുവെപ്പു നടന്നത്. ചെയര്മാന് സ്ഥാനങ്ങള് മുന്ധാരണയനുസരിച്ച് എതിര് സാനാര്ഥികളെപ്പോലും നിര്ത്താതെ ഇവര് പങ്കുവെച്ചു. എല്ലാ ചെയര്മാന് സ്ഥാനങ്ങളിലേക്കും എല്ഡിഎഫിനും യുഡിഎഫിനും എതിരെ മത്സരിച്ച് ബിജെപി നഗരസഭയിലെ അതിന്റെ പ്രതിപക്ഷദൗത്യം നിര്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ ഏക പ്രതിപക്ഷ പാര്ട്ടിയായി ബിജെപി മാറിയതായി യോഗം വിലയിരുത്തി. യോഗം ബിജെപി പാര്ലിമെന്ററി പാര്ട്ടി ലീഡര് സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. കൗണ്സിലര്മാരായ ഷാജുട്ടന്, അമ്പിളി ജയന്, ആര്ച്ച അനീഷ്, സരിത സുഭാഷ്, സ്മിത കൃഷ്ണകുമാര്, വിജയകുമാരി അനിലന്, മായാ അജയന് എന്നിവര് പ്രസംഗിച്ചു.