ചെസ് ടൂര്‍ണമെന്റ് 16 മുതല്‍ 21 വരെ
ഇരിങ്ങാലക്കുട: തൃശൂര്‍ ചെസ് അക്കാദമിയും ഡോണ്‍ബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് എന്‍.വി. ബാലഗോപാലന് മെമ്മോറിയല്‍ കേരള സ്റ്റേറ്റ് അണ്ടര്‍ 15 ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് 16 മുതല്‍ 21 വരെ ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ വെച്ചു നടക്കും. കേരളത്തില്‍ ആദ്യമായി നടത്തപ്പെടുന്ന സബ് ജൂണിയര്‍ ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 200 ഓളം കളിക്കാര്‍ പങ്കെടുക്കും. വിജയികള്‍ക്കു രണ്ടുലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ടൂര്‍ണമെന്റ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി എന്നു സംഘാടകരായ ഫാ. മാനുവല്‍ മേവട, സുധ ബാലഗോപാല്‍, തലക്കോട്ടുകര വിദ്യാ എന്‍ജിനീയറിംഗ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

2024 25 വര്‍ഷത്തില്‍ സിബിഎസ്ഇ പ്ലസ് ടു ഗള്‍ഫ് ടോപ്പര്‍ ആയി ശ്രേയ മനോജ്
ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഒരു കോടിയുടെ ലാബ് കെട്ടിടം
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിഗ് ആവേശമായി ക്രൈസ്റ്റ് ബീച്ച് ഹാക്ക് 7.0
സെന്റ് ജോസഫ്സ് കോളേജില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
എന്‍എസ്എസ് നേതൃത്വ പരിശീലന ക്യാമ്പ് ക്രൈസ്റ്റ് കോളജില്‍
സെന്റ് ജോസഫ്സ് കോളജില്‍ ലിംഗസമത്വ കോണ്‍ഫറന്‍സിനു സമാപനം