സംസ്ഥാനത്ത് (October 12) 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് (October 12) 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.22 മരണങ്ങളാണ്കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന് (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന് (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന് (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന് (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവന് (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീന് (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമന് (83) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1025 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 697 പേർക്ക് കൂടി കോവിഡ്; 1090 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോവിഡ്-19 സ്ഥിരീകരിച്ചു. 1090 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആണ്. തൃശൂർ സ്വദേശികളായ 145 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14388 ആണ്. അസുഖബാധിതരായ 13691 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ 693 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 4 സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ-31, അൽഅമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-2, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ-2.മറ്റ് സമ്പർക്ക കേസുകൾ 647. കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 34 പുരുഷൻമാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 28 ആൺകുട്ടികളും 33 പെൺകുട്ടികളും ഉണ്ട്.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-338, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-42, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-44, കില ബ്ലോക്ക് 1 തൃശൂർ-76, കില ബ്ലോക്ക് 2 തൃശൂർ-44, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-145, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-139, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-140, സി.എഫ്.എൽ.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-373, സി.എഫ്.എൽ.ടി.സി നാട്ടിക-474, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-69, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-84, ജി.എച്ച് തൃശൂർ-20, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-63, ചാവക്കാട് താലൂക്ക് ആശുപത്രി-46, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-17, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-70, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -98, മദർ ആശുപത്രി-21, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവിൽ-7, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-7, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-16.5756 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 949 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 309 പേർ ആശുപത്രിയിലും 640 പേർ വീടുകളിലുമാണ്. 566 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 863 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 194106 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .തിങ്കളാഴ്ച 417 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 25 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 710 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.