നഗരസഭക്കുള്ള ശുചിത്വപദവി പുരസ്കാരം പ്രഫ. കെ.യു അരുണന് എംഎല്‍എ സമ്മാനിച്ചു

ഇരിങ്ങാലക്കുട നഗരസഭക്ക് ശുചിത്വ പദവി നല്കി
ഇരിങ്ങാലക്കുട: നഗരസഭക്കുള്ള ശുചിത്വപദവി പുരസ്കാരം പ്രഫ. കെ.യു അരുണന് എംഎല്‍എ സമ്മാനിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.എ. അബ്ദുള്‍ബഷീര്‍, കുര്യന് ജോസഫ്, വല്‍സല ശശി, മീനാക്ഷി ജോഷി, ബിജു ലാസര്‍, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, റോക്കി ആളൂക്കാരന്‍, നഗരസഭ സെക്രട്ടറി കെ.എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി തുടങ്ങിയവര്‍ പങ്കെടുത്തു.