കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ 75 അടി ഉയരമുള്ള നക്ഷത്രം
ഇരിങ്ങാലക്കുട: ക്രിസ്മസിന്റെ ഒരുക്കമായി കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ സ്ഥാപിച്ച 75 അടി ഉയരമുള്ള നക്ഷത്രത്തിന്റെ സ്വിച്ച്ഓണ്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിച്ചു. ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് (എകെസിസി) സംഘടനാപ്രവര്‍ത്തകരാണ് മെഗാസ്റ്റാര്‍ ഒരുക്കിയത്. 25 ദിവസമെടുത്താണ് പണികള്‍ പൂര്‍ത്തിയാക്കിയത്. ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്ങല്‍, പ്രസിഡന്റ് ജോസഫ് തെക്കൂടന്‍, സെക്രട്ടറി റാഫേല്‍ പെരുമ്പുള്ളി, ട്രഷറര്‍ സോബി പാറെമല്, കണ്‍വീനര്‍ പോളി കാഞ്ഞിരക്കാടന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പണികള്‍ പൂര്‍ത്തികരിച്ചത്.