വേള്‍ഡ് ഡിസബിലിറ്റി ഡേ; ഫാ. ഡിസ്മസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: വേള്‍ഡ് ഡിസബിലിറ്റി ഡേ അനുബന്ധിച്ചു ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഫാ. ഡിസ്മസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈവര്‍ഷം ഫാ. ഡിസ്മസ് അവാര്‍ഡ് നല്‍കുന്നത് സ്പെഷല്‍സ്കൂള്‍ കേന്ദ്രീകരിച്ചാണ്. തൃശൂര്‍ ജില്ലയിലെ എമര്‍ജിംഗ് സ്പെഷല്‍സ്കൂള്‍, ബെസ്റ്റ് സ്പെഷല്‍സ്കൂള്‍ എഡ്യൂക്കേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.
ഇതിനായി തൃശൂര്‍ ജില്ലയിലെ 29 സ്കൂളുകളില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്നും അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, പ്രഫ.യു. ഷീബ വര്‍ഗീസ്, ഡോ.ടി. വിവേകാനന്ദന്, ഫാ. ജോയ് പീണിക്കപറമ്പില്‍, ഡോ. അജീഷ് ജോര്‍ജ്, ഡോ. വിന്‍സി എബ്രഹാം, പ്രഫ.എന്‍.എസ്. സായ്ജിത്ത് എന്നിവര്‍ ചേര്‍ന്നു അര്‍ഹരായവരെ തെരഞ്ഞെടുത്തു. എമേര്‍ജിംഗ് സ്പെഷല്‍ സ്കൂള്‍ അവാര്‍ഡിന് സൈറീന്‍ സ്പെഷല്‍ സ്കൂള്‍ ഫോര്‍ ദി മെന്റലി ഹാന്‍ഡികാപ്ഡ്(കൊടുങ്ങ) അര്‍ഹരായി.
ബെസ്റ്റ് സ്പെഷല്‍ സ്കൂള്‍ എഡ്യൂക്കേറ്റര്‍ അവാര്‍ഡിന് സിസ്റ്റര്‍ കാന്തി സിഎസ്സി (പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍, ഇരിങ്ങാലക്കുട) അര്‍ഹയായി. സ്പെഷല്‍ ജൂറി അവാര്‍ഡിന് ഫാ. ജോണ്സണ് അന്തിക്കാട്(പോപ്പ് പോള്‍ മേഴ്സി ഹോം) അര്‍ഹനായി. ഭിന്നശേഷി വിഭാഗത്തില്‍ വരുമാനസംരംഭങ്ങള്നടത്തി വിജയിപ്പിച്ച സ്നേഹഗിരി മിത്രാലയം സ്പെഷല്‍ സ്കൂളിലെ നിതിന്‍ ഡേവിസും പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍ വിദ്യാര്‍ഥിയായ അഞ്ജു തോമസിന്റെ അമ്മ ലിസി തോമസും പ്രത്യേക പാരിതോഷികത്തിന് അര്‍ഹരായി.