കാവല്ലൂര്‍ ഗംഗാധരന് യൂണിവേഴ്സല്‍ റിക്കാര്‍ഡ് ബുക്ക് ഗ്ലോബല്‍ അവാര്‍ഡ്
ഇരിങ്ങാലക്കുട: കാവല്ലൂര്‍ ഗംഗാധരന് യൂണിവേഴ്സല്‍ റിക്കാര്‍ഡ് ബുക്ക് ഗ്ലോബല്‍ അവാര്‍ഡിന് അര്‍ഹനായി. വൃക്ഷങ്ങള്‍ക്ക് മഴവെള്ളം ഭൂജലമാക്കി മാറ്റാനാവുമെന്ന് പരീക്ഷണം മൂലം തെളിയിച്ചതാണ് ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരു മാസം മുന്‍പ് യുആര്‍എഫ് പ്രതിനിധികള്‍ ഗംഗാധരന്റെ പരീക്ഷണം വന്നുകണ്ട് വിലയിരുത്തിയിരുന്നു. അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് മുന്‍ എംപി സാവിത്രി ലക്ഷ്മണും മെഡല്‍ മുന്‍ എംഎല്‍എയും ചീഫ് വിപ്പുമായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടന് കഴുത്തിലിട്ടും ആദരിച്ചു. യുആര്‍എഫ് മേധാവിയും ചീഫ് എഡിറ്ററുമായ ഡോ. സുനില്‍ ജോസഫ്, ഇരിങ്ങാലക്കുട ടൗണ്‍ ഗായത്രി അസോസിയേഷന് പ്രസിഡന്റ് കെ.ജി. സുബ്രമണ്യന്‍, സെക്രട്ടറി അജിത്കുമാര്‍, ട്രഷറര്‍ കെ.ആര്. സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.