ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഭാരതീയ ജ്ഞാന പരമ്പരകളിലെ തനത് അറിവുകളുടെ വീണ്ടെടുക്കലും സംരക്ഷണവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിനദേശീയ സെമിനാര്‍ യുജിസി സെക്രട്ടി പ്രഫ. മനീഷ് ആര്. ജോഷി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭാരതത്തിന്റെ മഹത്തായ വൈജ്ഞാനിക പരമ്പരയുടെ സമ്പന്നത സമകാലിക വിദ്യാഭ്യാസത്തില്‍ അടയാളപ്പെടുത്തേണ്ടത് പുതിയ കാലത്തിന്റെ ആവശ്യമാണെന്ന് യുജിസി സെക്രട്ടറി പ്രഫ. മനീഷ് ആര്. ജോഷി. പുരാതന അറിവുകളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിദ്യാഭ്യാസം മാറേണ്ടതുണ്ട്. പുതിയ കാലത്തിന്റെ പ്രശ്നപരിഹാരങ്ങള്‍ക്ക് നമ്മുടെ തനത് അറിവുകള്ഉപകാരപ്രദമായി വിനിയോഗിക്കാന്‍ ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി നവീകരിക്കണം.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഭാരതീയ ജ്ഞാന പരമ്പരകളിലെ തനത് അറിവുകളുടെ വീണ്ടെടുക്കലും സംരക്ഷണവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിനദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സ്വാഗതം ആശംസിച്ചു.കോളജ് മാനേജര്‍ സിസ്റ്റര്‍ ട്രീസ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെമിനാര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. വി.എസ്. സുജിത ആമുഖ പ്രഭാഷണം നടത്തി. ഡോ. ഇ.റ്റി. യദു നാരായണന് മൂസ് മുഖ്യാതിഥിയായിരുന്നു.
ചെയര്‍പേഴ്സണ്‍ അഫ്ല സിമിന് നന്ദി രേഖപ്പെടുത്തി. ഐഐടി ഹൈദരാബാദ് ഡിസൈന്‍ വിഭാഗം പ്രഫസര്‍ പ്രൊഫ. ദീപക് ജെ. മാത്യു ഇന്ത്യന്‍ പൈതൃകത്തിന്റെ ഡിജിറ്റല്‍ സംരക്ഷണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഡോ. സന്ദീപ് ദാസ് (ബയോളജിസ്റ്റ്, എഡ്ജ് ഫെലോ, സുവോളിജിക്കല് സൊസൈറ്റി ഓഫ് ലണ്ഡന്) മോഡറേറ്ററായ ചര്‍ച്ചയില്‍ ഡോ. മായ എസ്. നായര്‍ (കേരള ഫോക്ലോറിലെ പരമ്പരാഗത ഔഷധരീതികള്‍), ഡോ. ടി. ഉണ്ണികൃഷ്ണന് (ഗ്രഹസ്ഥാനങ്ങളിലൂടെ കാലാവസ്ഥ പ്രവചനം) ഡോ. ആര്.എസ്. സൂരജ് (സംസ്കൃത വെറ്ററിനറി തനത് ചികിത്സാരീതികള്‍), സ്വദേശീയ വിജ്ഞാന ഗവേഷകന് വി.എച്ച്. ദിറാര്‍ (കേരളത്തിലെ പരമ്പരാഗത ലോഹവിദ്യ) എന്നിവര്‍ വിഷയാവതരണം നടത്തി.
നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളജ്, പാലക്കാട് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പി. അരുണ്‍ മോഹന്‍ മധ്യകാല കേരളത്തിലെ വ്യാപാരവും വാണിജ്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ സെമിനാറില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്
പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. തിരുനാള്‍ ഇന്നും നാളെയും
മരണത്തിനായി റെയില്‍വേ ട്രാക്കില്‍ കിടന്ന മധ്യവയസ്കനെ പോലീസ് രക്ഷപ്പെടുത്തി
ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ പ്രവര്‍ത്തനം ആരംഭിച്ചു
ലഹരി വിമുക്ത സന്ദേശത്തോടെ മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ വാര്‍ഷികം
സംസ്ഥാന സ്കേറ്റിംഗ് ചാംപ്യന്‍ഷിപ്പ് സെന്റ് മേരീസ് സ്കൂളില്‍; സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം