മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ സെമിനാര്‍ നടന്നു
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം ചാലക്കുടി താലൂക്കുതല സഹകരണ സെമിനാറും കലാപരിപാടികളും മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം ചാലക്കുടി താലൂക്കുതല സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. എസ്എന്‍ ഹാളില്‍നടന്ന സെമിനാര്‍ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. യൂണിയന് ചെയര്മാന് ടി.കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. റിട്ട. അസി. രജിസ്ട്രാര്‍ കെ. ഹരി വിഷയാവതരണം നടത്തി. സംസ്ഥാന സഹകരണ യൂണിയന് കമ്മിറ്റി അംഗം ലളിതാ ചന്ദ്രശേഖരന് കാഷ് അവാര്‍ഡ് വിതരണം ചെയ്തു. അസി. രജിസ്ട്രാര്‍ മാരായ പി.സി. രശ്മി, എ.ജെ. രാജി, ജൂസി കെ. ജോണ്‍, സഹകരണ യൂണിയന് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വിവിധ യൂണിയന് നേതാക്കളായ ഇ.ആര്. വിനോദ്, സിന്റോ മാത്യു, പി.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ
മഹാത്മാ പാര്‍ക്ക് നവീകരണത്തിന് തുടക്കം
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍അറസ്റ്റില്‍
ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
ഷണ്മുഖം കനാലില്‍ പുളിക്കെട്ട്: ആവശ്യം ശക്തമാകുന്നു