മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പ് തിരുന്നാളിനു കൊടികയറി
മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിന്റെ കൊടിയേറ്റം ഫാ. വിക്ട്ര് തൊമ്മാന നിര്‍വഹിക്കുന്നു. വികാരി ഫാ. ജോണി മേനാച്ചേരി സമീപം.
മാപ്രാണം: മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിന് കൊടികയറി. നാളെയും മറ്റന്നാളുമാണ് തിരുന്നാള്‍. ഫാ. വിക്ട്ര് തൊമ്മാന കൊടിയേറ്റം നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.15 ന് നടക്കുന്ന ദിവ്യബലിക്ക് വികാരി ഫാ. ജോണി മേനാച്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഫാ. വിക്ട്ര് തൊമ്മാന സന്ദേശം നല്‍കും.
തുടര്‍ന്ന് തിരുസ്വരൂപവും അമ്പും വെഞ്ചിരിപ്പ്, എഴുന്നള്ളിച്ച് വയ്ക്കല്‍ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 10.30 ന് അമ്പ് പ്രദിക്ഷണം പള്ളിയില്‍ സമാപിക്കും. തിരുന്നാള്‍ ദിനമായ നാളെ രാവിലെ 6.15 ന്, 7.30 ന് ദിവ്യബലി ഉണ്ടായിരിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മെന്ബിന് കാരാത്ര മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് ഇടവകയില്‍ നിന്നുള്ള വൈദികര്‍, നവ വൈദികര്‍ ഫാ. വിക്ട്ര് തൊമ്മാനയോടൊപ്പം ബലിയര്‍പ്പിക്കുന്നു.
തുടര്‍ന്ന് വൈകിട്ട് ഏഴിന് അമ്പ് പ്രദിക്ഷം പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് സമാപന ആശീര്‍വാദവും വര്‍ണ്ണ മഴയും ഉണ്ടായിരിക്കും. മറ്റെന്നാള്‍ രാവിലെ 6.15 ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. രാവിലെ 7.15 ന് ദിവ്യബലി ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണി മേനാച്ചേരി, അസിസ്റ്റന്റ് വികാരി ഫാ. ഡിക്സണ്‍ കാഞ്ഞൂക്കാരന്‍, കൈക്കാരന്മാരായ ആന്റണി കള്ളാപറമ്പില്‍, ബിജു തെക്കേത്തല, പോളി പള്ളായി, ജോണ്‍ പള്ളിത്തറ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ