വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍അറസ്റ്റില്‍
അനില്‍കുമാര്‍ (36), വസന്തന് (47), വിമോജ്(40).
ആളൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍അറസ്റ്റില്‍. കൊമ്പിടി പുതൂര്‍ വീട്ടില്‍ അനിക്കുട്ടന് എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (36), കൊമ്പിടി പുതൂര്‍ വീട്ടില്‍ സുട്ടന്‍ എന്ന് വിളിക്കുന്ന വസന്തന് (47), പുത്തന്‍ചിറ പടുത്തിരുത്തി വീട്ടില്‍ വിമോജ്(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തുമ്പൂരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2026 ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വീടിന്റെ സിറ്റ്ഔട്ടില്‍ നിന്നിരുന്ന യുവതിയുടെ തലമുടിയില്‍ കുത്തിപ്പിടിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു.
അനില്‍ കുമാര്‍ ആളൂര്‍, അന്തിക്കാട്,മാള,കൊടകര , ചാലക്കുടി, കാട്ടൂര്‍ , ആലത്തൂര്‍ പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കവര്‍ച്ച കേസുകളും ഒരു മോഷണ കേസും ഒരു അടിപിടി കേസും അടക്കം എട്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. വസന്തന് ആളൂര്‍, മാള, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസിലും രണ്ട് അടി പിടി കേസിലും അടക്കം അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. ഷാജിമോന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ കെ.ടി ബെന്നി, ജി.എസ്.ഐ മിനിമോള്‍, സി.പി.ഒമാരായ സിനേഷ്, ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്