മഹാത്മാ പാര്‍ക്ക് നവീകരണത്തിന് തുടക്കം
മഹാത്മാ പാര്‍ക്കിന്റെ നവീകരണം ആരംഭിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ച മഹാത്മാ പാര്‍ക്കിന്റെ നവീകരണം ആരംഭിച്ചു. എല്ലാ പ്രായക്കാര്‍ക്കും ഉപകരിക്കും വിധമാണ് പാര്‍ക്കിന്റെ നവീകരണം യാഥാര്‍ഥ്യമാക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ പറഞ്ഞു. പാര്‍ക്കിന്റെ നാല് ചുറ്റും ടൈല്‍ വിരിച്ച് നടപ്പാത ഒരുക്കും. കിഴക്കുഭാഗത്ത് കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, നടുഭാഗത്തായി ഓപ്പണ്‍ ജിം, പടിഞ്ഞാറ് ഭാഗത്ത് ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവയും സജ്ജമാക്കും.
ഒരു കാലത്ത് നിരവധി കളിക്കാരുടെ കാല്പാദം പതിഞ്ഞ മഹാത്മാ പാര്‍ക്ക് കുറച്ചുകാലമായി കാടുകയറി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. പാര്‍ക്കിന്റെ നവീകരണ ത്തിനായി കഴിഞ്ഞ കൗണ്‍സിലിലും വാര്‍ഡ് കൗണ്‍സിലറായിരുന്ന സ്മിത കൃഷ്ണകുമാര്‍ നടത്തിയ നിരന്തര ഇടപെടലിന്റെ ഫലമായാണ് ഇപ്പോള്‍ നവീകരണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കൗണ്‍സിലറായിരിക്കെ നഗരസഭയില്‍ മഹാത്മാ പാര്‍ക്കിന്റെ നവീകര ണത്തിനായി അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ആദ്യം രണ്ടു ലക്ഷം രൂപയാണ് അനുവദിച്ചത്.
ഈ തുക കൊണ്ട് പാര്‍ക്ക് വൃത്തിയാക്കി മണ്ണിട്ട് നികത്താന്‍ പോലും കഴിയില്ലെന്ന് ബോധ്യമായ തോടെ പ്ലാന്‍ ഫണ്ടായി അഞ്ച് ലക്ഷം രൂപ കൂടി അനുവദിച്ചു. എന്നാല്‍ പിന്നീട് പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഈ തുക ലഭിച്ചില്ല. ഇതോടെയാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിച്ചത്. അനുവദിച്ച തുകയ്ക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള പരിശ്രമത്തിലാണെന്ന് സ്മിത കൃഷ്ണകുമാര്‍ പറഞ്ഞു. എന്തിനും സന്നദ്ധരായി പാര്‍ക്ക് ക്ലബ് അംഗങ്ങള്‍ സജീവമായി ഒപ്പമുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി വീ വണ്‍ നഗറിലെ അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ച കള്ളുഷാപ്പിനെതിരെ ജനകീയസമരസമിതിയുടെ സമരം രണ്ടാംഘട്ടത്തിലേയ്ക്ക്
തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്