ഇരിങ്ങാലക്കുട ടൗണ് ബ്ലോക്കിന്റെ നേതൃത്വത്തില് പെന്ഷന് ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: സ്റ്റേറ്റ് സര്വീസ് പെന്ഷണേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ടൗണ് ബ്ലോക്കിന്റെ നേതൃത്വത്തില് പെന്ഷന് ദിനാചരണം നടത്തി. കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം ജോസ് കോമ്പാറ ഉദ്ഘാടനം നിര്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന് മാളിയേക്കല് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ടൗണ് ബ്ലോക്ക് സെക്രട്ടറി എം.കെ. ഗോപിനാഥന് മാസ്റ്റര്, ഇരിങ്ങാലക്കുട ടൗണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ടി. വര്ഗീസ് എന്നിവര് പ്രസംഗിച്ചു. സ്റ്റേറ്റ് സര്വീസ് പെന്ഷണേഴ്സ് യൂണിയന് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കവിത രചന മത്സരത്തില് ഒന്നാം സമ്മാനം നേടിയ പി.കെ. സദാനന്ദന് മാഷിനെയും നാടക രചന മത്സരത്തില് രണ്ടാം സമ്മാനം നേടിയ കെ.ജി. സുബ്രഹ്മണ്യനെയും ആദരിച്ചു. പി.കെ. സുദര്ശനന്, എ.കെ. രാമചന്ദ്രന്, ആശാലത ടീച്ചര്, പി.ആര്. രാജഗോപാലന്, പി. ഉണ്ണികൃഷ്ണന്, ഖാദര് ഹുസൈന് എന്നിവര് പങ്കെടുത്തു.

പൂക്കള് വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില് റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില് ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര് സര്വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു