‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതിയില്‍പ്പെട്ടവർക്ക് പരിശീലനം നല്കി
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതിയില്‍പ്പെട്ട അംഗങ്ങള്‍ക്കുള്ള കാര്‍ഷിക പരിശീലനവും പട്ടേപാടം പാടശേഖര സമിതിയില്‍പ്പെട്ട കര്‍ഷകര്‍ക്കും സന്നദ്ധത പ്രവര്‍ത്തകര്‍ക്കുമുള്ള എഐഎംഎസ് പോര്‍ട്ടലില്‍ കര്‍ഷക രജിസ്ട്രേഷന് നടത്തുന്നവര്‍ക്കുള്ള പരിശീലനവും നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കൊടകരപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഉദ്യോഗസ്ഥരായ ടി.വി. വിജു, എം.കെ. ഉണ്ണി, താഷ്കന്റ് വായനശാല സെക്രട്ടറി രമിമോള്, കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ആമിന അബ്ദുള്‍ഖാദര്‍, അസീന സലാം എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു