കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് നഴ്സിംഗ്; 18-ാം ബാച്ച് ഭദ്രദീപം തെളിയിക്കല്‍

ഇരിങ്ങാലക്കുട: കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് നഴ്സിംഗിന്റെ 18-ാം ബാച്ചിന്റെ ‘ഭദ്രദീപം തെളിയിക്കല്‍’ ചടങ്ങ് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് എം.പി. ജാക്സണ് നിര്‍വഹിച്ചു. ചടങ്ങില്‍ നഴ്സിംഗ് കുട്ടികള്‍ക്കുള്ള സത്യവാചകം സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. സിസ്റ്റര്‍ ക്രിസാന്ത് സിഎസ്സി ചൊല്ലികൊടുത്തു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, ഡെപ്യൂട്ടി നഴ്സിംഗ് മാനേജര്‍ മേരിക്കുട്ടി ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ജിന്നി ജോയ്, ശ്രുതി തിലകന് എന്നിവര്‍ പ്രസംഗിച്ചു.