പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി

കാട്ടൂര്‍: മാര്‍ക്കറ്റ് പാലത്തിനു താഴെയുള്ള ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും നടപടിയില്ല. എടത്തുരുത്തിയിലേക്കു പോകുന്ന പൈപ്പ് കാലപ്പഴക്കം മൂലം ദ്രവിച്ച നിലയിലാണ്. പൈപ്പിലെ പൊട്ടല്‍ ദിവസവും കൂടുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് അധികൃതര്‍ ഇവിടെ സന്ദര്‍ശിച്ചെങ്കിലും ഇതുവരെ പൈപ്പ് മാറ്റാന്‍ നടപടിയുണ്ടായില്ല. വന്‍തോതിലാണു ദിവസവും വെള്ളം പാഴാകുന്നത്.