ലഹരി അത് വേണ്ട ബ്രോ സന്ദേശവുമായി ഊരകം സിഎല്സിയുടെ ലഹരി വിരുദ്ധ ദിനാചരണം
ഊരകം: ലഹരി അത് വേണ്ട ബ്രോ സന്ദേശവുമായി സെന്റ് ജോസഫ്സ് പള്ളിയില് സിഎല്സിയും മതബോധന യൂണിറ്റും ചേര്ന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി. വികാരി ഫാ. ആന്ഡ്രൂസ് മാളിയേക്കല് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഫിന് പീറ്റര് അധ്യക്ഷത വഹിച്ചു. ഡിഡിപി കോണ്വെന്റ് സുപ്പീരിയര് മദര് ഹെലെന, പ്രധാനധ്യാപകന് ജോസ് അച്ചങ്ങാടന്, ആനിമേറ്റര് തോമസ് തത്തംപിള്ളി, പിടിഎ പ്രസിഡന്റ് പി.പി. ജോണ്സണ്, കൈക്കാരന്മാരായ പി.എം. ആന്റോ, കെ.പി. പിയൂസ്, പി.എല്. ജോസ്, ഭാരവാഹികളായ ഹെന്ന റോസ് ജോണ്സണ്, എഡ്വിന് നിക്സണ്, റിജിന്, റോബര്ട്ട് എന്നിവര് പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് പൊതുസമ്മേളനം, ലഹരി വിരുദ്ധ സന്ദേശ റാലി, ഫ്ളാഷ്മോബ് എന്നിവയും നടന്നു.

ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള് ടൂര്ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്
ക്രൈസ്റ്റ് കോളജില് ദ്വിദിന അന്താരാഷ്ട്ര കായികശാസ്ത്ര സമ്മേളനം
ചാവറ ഫാമിലി ക്വിസ് 2കെ26
ഫാ. ജോസ് ചുങ്കന് കലാലയരത്ന പുരസ്കാരം സമ്മാനിച്ചു
ക്ഷമയും സ്നേഹവും ത്യാഗവുമാണ് ധര്മത്തിന്റെ അടിസ്ഥാനം, ആചാര്യ എം.ആര്. രാജേഷ്
ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളജില് മാനേജ്മെന്റ് ഫെസ്റ്റ്