ബിജെപി കര്ഷകമോര്ച്ചയുടെ പ്രതിഷേധമാര്ച്ചും ധര്ണയും
ഇരിങ്ങാലക്കുട: വിള ഇന്ഷുറന്സ് അടയ്ക്കാതെ വീഴ്ച വരുത്തി കര്ഷകര്ക്ക് നഷ്ടം വരുത്തി കര്ഷകരെ വഞ്ചിച്ച ചെമ്മണ്ട കായല് പുളിയംപാടം കര്ഷക സംഘം ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കര്ഷക മോര്ച്ച പഞ്ചായത്ത് കമ്മറ്റി കര്ഷക സംഘം ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്ച്ചും ധര്ണയും സംഘടിപ്പിച്ചു. കാറളം ആലുംപറമ്പില് നിന്നാരംഭിച്ച മാര്ച്ച് കര്ഷകസംഘം ഓഫീസിന് മുന്പില് പോലീസ് തടഞ്ഞു. കര്ഷകര്ക്ക് ലഭിക്കേണ്ടതായ വിള ഇന്ഷുറന്സ് പരിരക്ഷ കര്ഷക സംഘം നേരിട്ട് കര്ഷക സംഘം നല്കാനുള്ള ഉത്തരവാദിത്വം കാണിക്കണമെന്നും അല്ലെങ്കില് നൂറ് കണക്കിന് കര്ഷകരെ വഞ്ചിച്ചതിന്റെ പേരില് ഭരണ സമിതി രാജിവയ്ക്കണമെന്നും ഉത്ഘാടനം നിര്വ്വഹിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പറഞ്ഞു. കര്ഷകമോര്ച്ച പഞ്ചായത്ത് പ്രസിഡന്റ് സോമന് പുളിയത്തുപറമ്പില് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല് സെക്രട്ടറി രതീഷ് കുറുമാത്ത്, കര്ഷക മോര്ച്ച ജില്ല വൈസ് പ്രസിഡന്റ് അജയന്, പാര്ട്ടി പഞ്ചായത്ത് പ്രസിഡന്റ് അജയന് തറയില്, മണ്ഡലം സെക്രട്ടറി സരിത വിനോദ്, കര്ഷകമോര്ച്ച മണ്ഡലം പ്രസിഡന്റ് എം.വി സുരേഷ്, ജനറല് സെക്രട്ടറി രാജന് കുഴുപ്പുള്ളി, പഞ്ചായത്ത് ജനറല് സെക്രട്ടറി ഗിരിജ, ബിജെപി പഞ്ചായത്ത് സെക്രട്ടറി പ്രദീപ് എന്നിവര് സംസാരിച്ചു.