കുടിശിക വരുത്തിയ വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിക്കും

ഇരിങ്ങാലക്കുട: കേരള ജല അതോറിറ്റി പിഎച്ച് ഡിവിഷന് ഇരിങ്ങാലക്കുട ഡിവിഷനു കീഴില്‍ വരുന്ന വെള്ളക്കരം കുടിശിക വരുത്തിയ കണക്ഷനുകള്‍ വിച്ഛേദിക്കുന്ന നടപടി തുടങ്ങിയതായി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കേടായ മീറ്ററുകള്‍ മാറ്റിവയ്ക്കാത്ത ഉപഭോക്താക്കളുടെ കണക്ഷനുകള്‍ വിച്ഛേദിക്കും. ജല മോഷണവും ക്രമക്കേടുകളും തടയാന്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.