അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ നൃത്തം ചെയ്യുവാന്‍ മോഹം; രാംലല്ല വേഷമിട്ട് എട്ടുവയസുക്കാരി നാലമ്പല ദര്‍ശനം നടത്തി
 
                രാംലല്ല വേഷമിട്ട് നാലമ്പല ദര്‍ശനം നടത്തുന്ന എട്ടുവയസുക്കാരി പ്രണയ പ്രശാന്ത്.
ഇരിങ്ങാലക്കുട: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ രാംലല്ല വേഷമിട്ട് നൃത്തം ചെയ്യുവാന്‍ ആഗ്രഹിച്ച എട്ടുവയസുക്കാരി രാംലല്ല വേഷമിട്ട് നാലമ്പലം ദര്‍ശനം നടത്തി. വടൂക്കര സ്വദേശി മാടമ്പിക്കാട്ടില്‍ വീട്ടില്‍ പ്രണയ പ്രശാന്താണ് നാലമ്പല ദര്‍ശനം ആരംഭിച്ച ഇന്നലെ രാവിലെ തന്നെ രാംലല്ല വേഷമിട്ട് ക്ഷേത്ര ദര്‍ശനം നടത്തിയത്. മകളുടെ ആഗ്രഹം നിറവേറ്റുന്നതിനായി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ മാതാപിതാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം പെട്ടെന്ന് സാധിക്കില്ലെന്ന് മനസിലായതോടയാണ് രാംലല്ല വേഷമിട്ട് നാലമ്പല ദര്‍ശനം നടത്തിയത്.
വടൂക്കര സ്വദേശി പ്രശാന്ത്- പ്രിയ ദമ്പതികളുടെ മകളായ പ്രണയ വടൂക്കര ഗുരുവിജയം സ്കൂളശിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിരുവനന്തപുരം ശ്രീ പത്മനാദസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം തുടങ്ങി മഹാക്ഷേത്രങ്ങളിലടക്കം നിരവധി വേദികളില്‍ നൃത്തം ചെയ്തീട്ടുണ്ട്. കൃഷ്ണന്, പ്രഹളാദന്‍, ശിവന്, നരസിംഹം തുടങ്ങി പല ദേവീ ദേവന്മാരുടെയും വേഷമിട്ടീട്ടുണ്ട്. ശ്രീരാമവേഷമിട്ട് അമ്പും വില്ലും കയ്യിലേന്തി പുലര്‍ച്ചെ തന്നെ തൃപ്രയാര്‍, കൂടല്‍മാണിക്യം, മൂഴിക്കുളം, പയമ്മല്‍ എന്നീ ക്ഷേത്രങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം പ്രണയ ദര്‍ശനം നടത്തി.


 
                         പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
                                    പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു                                 വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
                                    വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു                                 ക്രൈസ്റ്റ് കോളജില്‍ സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും
                                    ക്രൈസ്റ്റ് കോളജില്‍ സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും                                 പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
                                    പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു                                 ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുട ടൂര്‍ണമെന്റ് പ്രഖ്യാപനം നടത്തി
                                    ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുട ടൂര്‍ണമെന്റ് പ്രഖ്യാപനം നടത്തി                                 സുമനസുകളുടെ സഹകരണത്തോടെ നിര്‍മിച്ച സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി
                                    സുമനസുകളുടെ സഹകരണത്തോടെ നിര്‍മിച്ച സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി                                 
                                                                                                                                                                                                     
                                                                                                                                                                                                    