പാട്ടിന്റെ പലമകളൊരുക്കി മെറിന് ഗ്രിഗറിയുടെ മ്യൂസിക്ക് ബാന്റ് ഉദ്ഘാടനം ചെയ്തു
പിന്നണി ഗായിക മെറിന് ഗ്രിഗറിയുടെ മ്യൂസിക് ബാന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സ്കാന്‍ ചെയ്തോണം എന്ന മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടിക്ക് ആര്‍ജെ ഫുഡ് പ്രൊഡക്ട്സ് ഭക്ഷ്യകിറ്റുകള്‍ സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സില്‍ പാട്ടിന്റെ ചടുലതകള്‍ സൃഷ്ടിച്ച് മെറിന് ഗ്രിഗറി ലൈവ്. പ്രശസ്ത പിന്നണി ഗായിക മെറിന് ഗ്രിഗറിയുടെ മ്യൂസിക്ക് ബാന്റായ മെറിന് ഗ്രിഗറി ലൈവിന്റെ ഉദ്ഘാടനത്തിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സാക്ഷ്യം വഹിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മെറിന് ഗ്രിഗറി, ഗൗതം വിന്‍സന്റ്, അഖില്‍ അനില്‍, റെമിന്‍ ജോസ്, യാസിന് അഷ്റഫ്, ജോണ്‍ ലീഡര്‍, ഗോകുല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണമെന്ന ആശയം ഉള്‍കൊണ്ട് മെറിന് ഗ്രിഗറി ബാന്റ് ഒരുക്കിയ തീയാണ് നീ എന്ന പാട്ടിന്റെ ഔദ്യോഗിക റിലീസും നടന്നു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, വൈസ് പ്രിന്‍പ്പില്‍ സിസ്റ്റര്‍ ഡോ. അഞ്ജന, ഫൈന്‍ ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ സോനാദാസ് എന്നിവര്‍ സന്നിഹിതരായി. മ്യൂസിക് ബാന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സ്കാന്‍ ചെയ്തോണം എന്ന മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത അമ്പത് കുട്ടികള്‍ക്ക് ആര്‍ജെ ഫുഡ് പ്രൊഡക്ട്സ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഗോകുലം എഫ്സി ജേതാക്കള്‍
ക്രൈസ്റ്റ്കോളജില്‍ ത്രിദിന രംഗകലാ കോണ്‍ഫറന്‍സ് ആരംഭിച്ചു
ബെംഗളൂരുവിലെ നിറഞ്ഞ സദസില്‍ മൃച്ഛകടികം കൂടിയാട്ടം
കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
കായികമാകട്ടെ ലഹരി; ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി യുവമോര്‍ച്ച
ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു