പാണ്ഡിത്യവും സര്‍ഗ്ഗാത്മകതയും സച്ചിദാനന്ദനില്‍ ഒരുപോലെ സമന്വയിക്കപ്പെടുന്നു: എം. മുകുന്ദന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നടന്ന സച്ചിദാനന്ദം കാവ്യോത്സവം സമാപിച്ചു. മലയാളത്തിന്റെ തലമുതിര്‍ന്ന തലമുറയായ എം. മുകുന്ദന്, സാറ ജോസഫ്, സുനില്‍ പി. ഇളയിടം, കെ.വി. രാമകൃഷ്ണന്, അശോകന് ചരുവില്‍, ടി.ഡി. രാമകൃഷ്ണന് എന്നിവരെല്ലാം ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാണ്ഡിത്യവും സര്‍ഗ്ഗാത്മകതയും സച്ചിദാനന്ദനില്‍ ഒരുപോലെ സമന്വയിക്കപ്പെടുന്നു. പല തലമുറകളെ മുന്നില്നിന്നാനയിച്ച ഗുരുവാണദ്ദേഹം എന്ന് എം. മുകുന്ദന് അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. റവ.ഡോ. ടെജി കെ. തോമസ്, പ്രഫ. കെ.ജെ. തോമസ് എന്നിവര്‍ ഗുരുവന്ദനം നടത്തി. കരിവെള്ളൂര്‍ മുരളി, വിജയരാജമല്ലിക, മുരളി വെട്ടത്ത്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സച്ചിദാനന്ദന്റെ പുതിയ പുസ്തകങ്ങള്‍ ഡോ. ആര്. ബിന്ദു, സി.പി. അബൂബക്കര്‍, എം. മുകുന്ദന് എന്നിവര്‍ പ്രകാശനം ചെയ്തു. ഷീജ വക്കം, ജോസില്‍ സെബാസ്റ്റ്യന്‍, രമ്യരാമന്, എം. അനീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
അപര്‍ണ്ണ അനീഷ് സ്വാഗത കാവ്യവും ഡോ. സി. രാവുണ്ണി സ്വാഗതവും റെജില ഷെറിന് നന്ദിയും പറഞ്ഞു. കാവ്യസംവാദത്തില് പി.എന്‍. ഗോപീകൃഷ്ണന് അധ്യക്ഷത വഹിച്ചു. പി.കെ. കിട്ടന്, ഡോ. മോളി ജോസഫ്, ഡോ. ഗീത നമ്പൂതിരിപ്പാട് എന്നിവര്‍ പ്രസംഗിച്ചു. റീബ പോള്‍ നന്ദി പ്രകാശിപ്പിച്ചു. പ്രമുഖകവികള്‍ പങ്കെടുത്ത കാവ്യമഴയില്‍ പ്രഫ. വി.ജി. തമ്പി അധ്യക്ഷത വഹിച്ചു. ഡോ. കെ.എ. ജെന്‍സി സ്വാഗതം പറഞ്ഞു. എന്‍.എസ്. സുമേഷ്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.ആര്. ടോണി, എസ്. ജോസഫ്, എം.ആര്. രേണുകുമാര്‍, എന്‍.പി. ചന്ദ്രശേഖരന്, ശ്രീകുമാര്‍ കരിയാട്, ജയകുമാര്‍ ചെങ്ങമനാട്, എം.ആര്. വിഷ്ണുപ്രസാദ്, സുകുമാരന്‍ ചാലിഗദ്ധ, ഇ. സന്ധ്യ, അസിം താന്നിമൂട്, ജിതേഷ് വേങ്ങൂര്‍, നിഷ നാരായണന്, ബിജു റോക്കി എന്നിവര്‍ കാവ്യവര്ഷത്തില് കവിതകള്‍ വര്‍ഷിച്ചു. സൗഭിക രതീഷ് നന്ദി പ്രകാശിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു, കെ. സച്ചിദാനന്ദന്, എം. സ്വരാജ്, ഡോ. സി. രാവുണ്ണി എന്നിവര്‍ ചേര്‍ന്ന് സുധീഷ് ചന്ദ്രന് സഖാവിന്റെ നോവെല്ലയുടെ കവര്‍ പ്രകാശനം നടത്തി. സച്ചിദാനന്ദനും എം. സ്വരാജും ചേര്‍ന്നുനയിച്ച സ്നേഹസംവാദത്തില്‍ ദീപ രാജ് സ്വാഗകാവ്യം ആലപിച്ചു. റഷീദ് കാറളം സ്വാഗതം പറഞ്ഞു. മുരളി നടയ്ക്കല്‍ പ്രസംഗിച്ചു. സച്ചിദാനന്ദന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സതീര്‍ത്ഥ്യരും ശിഷ്യരും അടങ്ങുന്ന വലിയ ജനാവലി വിവിധ സെഷനുകള്‍ക്ക് സാക്ഷ്യം വഹിച്ചു.