വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്ത ആരംഭിച്ചു
കടുപ്പശേരി: വേളൂക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് യൂസഫ് കൊടകര പറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ വിന്‍സന്റ് കാനം കുടം, കൃഷി ഓഫീസര്‍ പി.ഒ. തോമസ്, സമിതി ഭാരവാഹികളായ എ.സി. സുരേഷ്, സുരേന്ദ്രന്, കൃഷി അസി. ഓഫീസര്‍ സലീഷ് എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയില്‍ നിന്നും 10% അധിക വിലയ്ക്ക് പഴം, പച്ചക്കറി എന്നിവ സംഭരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ 20 മുതല്‍ 30% കിഴിവില്‍ നാടന്‍ പഴം, പച്ചക്കറി എന്നിവ വിപണനം നടത്തുന്നു.