പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു
ഇരിങ്ങാലക്കുട: പോലീസ് ഉദ്യോഗസ്ഥന് കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആനന്ദപുരം സ്വദേശിയായ കയ്പ്പഞ്ചേരി കുട്ടപ്പന് മകന് ശിവദാസാ (49) ണ് സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചത്. ഇന്നലെ ഉച്ചയോടെ സ്റ്റേഷനു സമീപത്തെ റസ്റ്റ് റൂമില്‍ തളര്‍ന്നു കിടന്നിരുന്ന ശിവദാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒരാഴ്ചയോളം ഹൃദയസംബന്ധമായ അസുഖത്താല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നു ദിവസം മുമ്പാണു ലീവ് കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചത്. രണ്ടര വര്‍ഷത്തോളമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നു. ഭാര്യ: സജി. മക്കള്‍: സച്ചിന്, രശ്മി. സംസ്കാരം പിന്നീട്.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു