അമ്മ വായനയും പുസ്തക വിതരണവും നടത്തി
തൃശൂര് ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര് ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് നിര്വഹിച്ചു. മുനിസിപ്പല് വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്സ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. എഇഒ സൂപ്രണ്ട് പി.ജെ. പ്രേംജി സ്വാഗതം പറഞ്ഞു. ബിപിസി കെ.ആര്. സത്യപാലന് പുസ്തക വിതരണം നടത്തി. ടി.എസ്. സജീവന് പദ്ധതി വിശദീകരണം നടത്തി. കെ.ആര്. വത്സലകുമാരി, ഉപജില്ലാ കോഡിനേറ്റര് കെ.ജെ. കവിത എന്നിവര് സംസാരിച്ചു. ഉപജില്ലയിലെ സ്കൂളുകളിലെ അധ്യാപികമാരും അമ്മമാരും പരിപാടിയില് പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില് തിരുനാള് നാളെ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന് വിദ്യാഭവനും ഒന്നാമത്
മാര്ഗംകളിയില് മികവിന്റെ ചുവടുകള്; എസ്എന് വിദ്യാഭവന് ഒന്നാം സ്ഥാനം
വീട്ടിലെ ലൈബ്രറിയില് ക്ലാസിക്കല് സംഗീത പഠന ക്ലാസ് ആരംഭിച്ചു
ഡല്ഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി