അവശനിലയില്‍ കണ്ടെത്തിയ കുറുനരിയെ പിടികൂടി രക്ഷപ്പെടുത്തി
എടക്കുളം മരപ്പാലത്തിനടുത്ത് അവശനിലയില്‍ കണ്ടെത്തിയ കുറുനരി.
എടക്കുളം: അവശനിലയില്‍ കണ്ടെത്തിയ കുറുനരിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. എടക്കുളം മരപ്പാലത്തിന് സമീപമുള്ള അങ്കണവാടിക്ക് പിറകുവശത്തെ വീടിന് മുന്നില്‍ കിടന്നിരുന്ന കുറുനരിയെയാണ് ചാലക്കുടിയില്‍നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. കടിയേറ്റ് നടക്കാന്‍ പോലും കഴിയാതെ അവശനിലയില്‍ കിടന്നിരുന്ന കുറുനരിയെ സമീപത്തെ കുട്ടികളാണ് കണ്ടത്.
വാര്‍ഡ് അംഗം കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ചാലക്കുടി ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്, വാച്ചര്‍ ദീപു, ഡ്രൈവര്‍ ആദി എന്നിവര്‍ സ്ഥലത്തെത്തി കുറുനരിയെ പിടികൂടി കൂട്ടിലടച്ച് കൊണ്ടു പോകുകയായിരുന്നു. രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്ത് കുറുനരികളുടേയും തെരുവുനായ്ക്കളുടേയും ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ മൂന്ന് കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍