കാറളം പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
ഹരിതവസന്തം 2026 27 പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ചെണ്ടുമല്ലി തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
കാറളം: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ വകയിരുത്തി ഹരിതവസന്തം 2026 27 കാറളം പഞ്ചായത്തില്‍ ചമയം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് ചെണ്ടുമല്ലി തൈ നട്ടുകൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനില്‍, പഞ്ചായത്തംഗങ്ങളായ കെ.ബി. ഷമീര്‍, അനീഷ് ശശിധരന്, എന്‍.എന്‍. പ്രീത, പ്രിയ അനില്‍,

സുധീര്‍ദാസ്, നീതു അനീഷ്, അഞ്ജു സുജിത്ത്, ഗിരീഷ് നന്തിക്കല്‍, കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എന്‍. ഉണ്ണികൃഷ്ണന്, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാജിത റഹ്മാന്, കൃഷി അസിസ്റ്റന്റുമാരായ ജിനി ജനാര്ദ്ദനന്, എം.വി. സുനിത, കാറളം പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിജി ഗോപി എന്നിവര്‍ സംസാരിച്ചു. ഓണത്തിനോടനുബന്ധിച്ച് പൂക്കളും പച്ചക്കറികളും വില കുറവില്‍ പൊതുവിപണിയിലേക്ക് എത്തിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂര്‍, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ കര്‍ഷക കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി, ചെണ്ടുമല്ലി തൈകള്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയന് സ്വാഗതവും കാറളം കൃഷി അസിസ്റ്റന്റ് അക്ഷയ്കുമാര്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
കാട്ടൂര്‍ പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി; ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു