വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ലൈന്മാന് മനോജ് (46).
ഇരിങ്ങാലക്കുട: വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈന്മാന് മരിച്ചു. കരുവന്നൂര്‍ കെഎസ്ഇബി സെക്ഷനിലെ ലൈന്മാനായ ആറാട്ടുപ്പുഴ കൊക്കരിപ്പള്ളം സ്വദേശി അയ്യാണ്ടി വീട്ടില്‍ വാസുവിന്റെ മകന് മനോജ് (46) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ മാപ്രാണം ജംഗ്ഷന് സമീപത്താണ് അപകടം സംഭവിച്ചത്. പ്രദേശത്തെ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനായി വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് മനോജിന് ഷോക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മനോജ് പോസ്റ്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാല് വര്‍ഷമായി കരുവന്നൂര്‍ കെഎസ്ഇബിയില്‍ ലൈന്‍മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഭാര്യ: രതി. മക്കള്‍: പൂജ (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), അര്ജുന് (നാലാം ക്ലാസ് വിദ്യാര്‍ഥി)

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി
ഫിഫ ലോകകപ്പ് ആവേശത്തില്‍ സെന്റ് ജോസഫ്സ് കോളജ്