ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കെഎസ്ആര്‍ടിസി യുടെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജനങ്ങള്‍ക്ക് നല്കിയ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര ഗ്യാരണ്ടിയിലെ പല പദ്ധതികളും നടപ്പിലാക്കി കഴിഞ്ഞു.
തുടര്‍ന്നങ്ങോട്ടും പല വിസ്മയങ്ങളും കേരളം കാണുമെന്നും ഉണ്ണിയാടന് പറഞ്ഞു. നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന്, നഗരസഭാ കൗണ്‍സിലര്‍മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, ബിന്ദു വിനയന്, റോണി പോള്‍ മാവേലി, മിനി ജോസ് ചാക്കോള, മാഗി വിന്‍സെന്റ്, കെഎസ്ആര്‍ടിസി ഡിടിഒ കെ.ജെ. സുനില്‍, ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് കെ.എല്‍. യേശുദാസ്, വികസനസമിതി കണ്‍വീനര്‍ സേതുമാധവന് പറയംവളപ്പില്‍, വിവിധ തൊഴിലാളി സംഘടന നേതാക്കളായ ബിജു ആന്റണി, കെ.കെ. പ്രേമന്, പി.പി. അനില്‍കുമാര്‍, കെ.എന്‍. ഷാബു എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി
ഫിഫ ലോകകപ്പ് ആവേശത്തില്‍ സെന്റ് ജോസഫ്സ് കോളജ്