സെന്‍സസില്‍ ഇനി ജനപങ്കാളിത്തത്തിന്റെ പുതിയ മുഖം; സെല്‍ഫ് എന്യൂമറേഷന് ഉദ്ഘാടനം ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
2027ലെ ഭാരത സെന്‍സസിന്റെ ഭാഗമായി മുകുന്ദപുരം താലൂക്കില്‍ സംഘടിപ്പിച്ച സെല്‍ഫ് എന്യൂമറേഷന് പ്രക്രിയ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സ്വന്തം വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 2027ലെ ഭാരത സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വയം ഓണ്‍ലൈനായി രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്ന സെല്‍ഫ് എന്യൂമറേഷന് പ്രക്രിയയ്ക്ക് മുകുന്ദപുരം താലൂക്കില്‍ തുടക്കമായി. ഈ മാസം 30 വരെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിവരങ്ങള്‍ നല്കി സെന്‍സസ് പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളികളാകാം. മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സ്വന്തം വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തി നിര്‍വഹിച്ചു.
സെന്‍സസ് രാജ്യത്തിന്റെ വികസന ആസൂത്രണത്തിനും ജനസംഖ്യാ വിവരശേഖരണത്തിനും അടിസ്ഥാനമായ സുപ്രധാന പ്രക്രിയയാണെന്നും എല്ലാവരും സെല്‍ഫ് എന്യൂമറേഷന് സംവിധാനത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തി സെന്‍സസില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുകയും വിവരശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സെല്‍ഫ് എന്യൂമറേഷന് സംവിധാനം നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് വീടുകളില്‍ ഇരുന്ന് തന്നെ വിവരങ്ങള്‍ സുരക്ഷിതമായും എളുപ്പത്തിലും രേഖപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ചടങ്ങില്‍ മുകുന്ദപുരം തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സിസ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി. സജിത, സെന്‍സസ് ക്ലര്‍ക്ക് നീരജ് പി. വിന്‍സന്റ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ തെറിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ അമിതവേഗവും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍; പോലീസിനെതിരെ പ്രതിഷേധം
ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
ശ്മശാനം ഇനി സുന്ദരമാകും; ചെണ്ടുമല്ലി വിരിയും
സംതൃപ്തിയോടെ തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പടിയിറങ്ങുന്നു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ മെറിറ്റ് ഡേയും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും നടത്തി