വായനാദിനാചരണത്തോടനുബന്ധിച്ച് ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ ലൈബ്രറി ഉദ്ഘാടനം
വായനാദിനാചരണത്തോടനുബന്ധിച്ച് ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ ലൈബ്രറി ഉദ്ഘാടനം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ജനം ടിവി ഡയറക്ടറുമായ വിപിന്‍ പാറമേക്കാട്ടില്‍ നിര്‍വഹിക്കുന്നു.
ഇരിഞ്ഞാലക്കുട: വായനയുടെ മഹത്വവും പുസ്തകസംസ്കാരത്തിന്റെ പ്രാധാന്യവും വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും വായനാദിനാചരണവും സംഘടിപ്പിച്ചു. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ജനം ടിവി ഡയറക്ടറുമായ വിപിന്‍ പാറമേക്കാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂളിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ എസ്ഡിബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിപിന്‍ പാറമേക്കാട്ടിലിന്റെ മാതാപിതാക്കള്‍ പി.എം. ഗോപാലന്റെയും ലീലാ ബാലന്റെയും സ്മരണാര്‍ഥമാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തത്.
വിദ്യാര്‍ഥിക്ക് പുസ്തകം കൈമാറിക്കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍ എസ്ഡിബി സ്വാഗതം ആശംസിച്ചു. വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ പോള്‍ പുസ്തകവായന നടത്തി. വിദ്യാര്‍ഥിനി മെറിസ അവതരിപ്പിച്ച മലയാളം കവിതചൊല്ലല്‍ ശ്രദ്ധേയമായി. പിടിഎ പ്രസിഡന്റ് അഡ്വ. ഹോബി ജോളി ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ ഭാഗമായി പുസ്തകദാനയജ്ഞവും സാഹിത്യ കഥാപാത്രങ്ങളുടെ അവതരണവും സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന വിവിധ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുത്തു. ലൈബ്രേറിയന്‍ അനുപമ വേണുഗോപാല്‍ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ഫിഫ വേള്‍ഡ് കപ്പ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂള്‍ വിളംബര മത്സരം സംഘടിപ്പിച്ചു
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു