ആതുര സേവന മേഖലയിലെ മൂലധന ശക്തികളുടെ കടന്നുകയറ്റം ആശങ്കാജനകം: കെ.ജി. ശിവാനന്ദന്
എഐടിയുസി തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് നല്കിയ ആശുപത്രി ഉപകരണങ്ങളുടെ വിതരണം സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആതുര സേവന മേഖലയിലെ മൂലധന ശക്തികളുടെ കടന്നുകയറ്റം ആശങ്കാജനകമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് അഭിപ്രായപ്പെട്ടു. എഐടിയുസി തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ഹോസ്പിറ്റലിലേക്ക് ആശുപത്രി ഉപകരണങ്ങളായ വീല്‍ ചെയറുകള്‍, കിടക്ക വിരികള്‍, പില്ലോ കവറുകള്‍ എന്നിവ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആരോഗ്യ മേഖലയിലെ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും കാരണം സുശക്തമായ പൊതുമേഖലയാണ്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പങ്കും വിസ്മരിക്കാവുന്നതല്ല. എന്നാല്‍ അടുത്തകാലത്തായി വിദേശ മൂലധനശക്തികള്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ്. ഇത് ആശങ്കാജനകമാണെന്നും ഈ നീക്കത്തെ തടയേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ സെക്രട്ടറി ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ അംഗം ഡോ. അരുണ്‍ കെ. ഐപ്, നഴ്സിംഗ് സൂപ്രണ്ട് ടി.എ. ലത, നഴ്സിംഗ് ഓഫീസര്‍ കെ.ടി. പ്രീതി, അജിത് എന്നിവര്‍ ആശുപത്രി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പി. മണി, എന്‍.കെ. ഉദയപ്രകാശ്, എ.ആര്. റസില്‍, കെ.വി. രാമകൃഷ്ണന്, കെ.എസ്. പ്രസാദ്, മോഹനന് വലിയാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. ശിവന് സ്വാഗതവും ജില്ലാ ജനറല്‍ കൗണ്‍സില്‍ അംഗം വര്ധനന് പുളിക്കല്‍ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു