നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
അശ്വിന് (22), ഗോകുല്‍(27).
ഇരിങ്ങാലക്കുട: നെടുമ്പാശ്ശേരി അത്താണി ഫാര്‍മസി ജംഗ്ഷനില്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കരുവന്നൂര്‍ പുറത്താട് പുരയാറ്റുപറമ്പില്‍ മനോജ് മകന് ഗോകുല്‍(27), ആറാട്ടുപുഴ കൊക്കിരിപ്പള്ളം അശ്വിന് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗോകുലിന്റെ സംസ്കാരം ഇന്ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും. അമ്മ- ബിന്ദു. സഹോദരി-ഗൗരി കൃഷ്ണ. കൊക്കരിപ്പള്ളം വട്ടപ്പറമ്പില്‍ വീട്ടില്‍ ശിവരാമന് മകന് അശ്വിന് (22). സംസ്കാരം ഇന്ന് 11 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ അമ്മ- അജിത. സഹോദങ്ങള്‍– അഞ്ജലി, അനന്തു. ട്രസ് വര്‍ക്കായിരുന്നു ജോലി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂളില്‍ സയോനാര 2കെ26 സംഘടിപ്പിച്ചു
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഷട്ടില്‍ ബാഡ്മിന്റണില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂര്‍ മാര്‍ത്തോമ തീര്‍ഥാടനവും ഡിസംബര്‍ ആറിന്
സെപക് തക്രോയില് തൃശൂരിന്റെ ഇരട്ടത്തിളക്കം; കിരീടം പങ്കിട്ട് സെന്റ് ജോസഫ്സും സെന്റ് മേരീസും
ക്രൈസ്റ്റ് എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ കാര്‍ഷിക പരിശീലനം