ഡോണ്‍ ബോസ്കോ സ്കൂളില്‍ ഹൗസ് ആന്‍ഡ് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഇന്‍വസ്റ്റിച്ചര്‍ സെറിമണി 2കെ26 പരിപാടി ബയോ വാസ്റ്റം സൊല്യൂഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഇന്‍വസ്റ്റിച്ചര്‍ സെറിമണി 2കെ26 സംഘടിപ്പിച്ചു. ബയോ വാസ്റ്റം സൊല്യൂഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജരും റെക്ടറുമായ റവ. ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. 2026 27 അധ്യയന വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ ലീഡര്‍മാര്‍ സത്യവാചകം ചൊല്ലി തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു.
പിടിഎ പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷിബു ഡേവിസ്, ആത്മീയാചാര്യന് ഫാ. സെബാസ്റ്റിന് ഒറ്റപ്ലാക്കല്‍, എല്‍പി പ്രധാനധ്യാപിക ശോഭ ജെയിംസ്, സ്കൂള്‍ ഹെഡ് ബോയ് അലന് ടോം ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ സ്വാഗതവും സ്കൂള്‍ ഹെഡ് ഗേള്‍ ആഗ്നസ് ജോജോ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ തന്നെ പരിശീലകര്‍; ക്രൈസ്റ്റ് കോളജില്‍ ഏണ് വൈല് ലേണ്‍ പദ്ധതിക്ക് തിളക്കം
വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാളിന് കൊടികയറി
ഓപ്പറേഷന് തൂഫാന്; കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി