മൂന്ന് മയക്കുമരുന്ന് കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു
വിഷ്ണു (37).
ഇരിങ്ങാലക്കുട: മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വില്പന നടത്തുന്ന ആളുകളെ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ കണ്ണന് എന്നറിയപ്പെടുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടില്‍ വിഷ്ണു (37) എന്നയാളെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. മയക്കുമരുന്ന് ലഹരിക്കേസുകളില്‍ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലില്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിനുള്ള നിയമമാണ് പിറ്റ് എന്‍ഡിപിഎസ് നിയമം.
വിഷ്ണു മലപ്പുറം കാടാമ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 3.400 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും ഇടുക്കി ദേവികുളം പോലീസ് സ്റ്റേഷന് പരിധിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 7.530 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും തൃശൂര്‍ വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 6.650 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും ഉള്‍പ്പടെ മൂന്ന് മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ഇതില്‍ കാടാമ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഷ്ണുവിനെ കോടതി രണ്ട് വര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചിരുന്നുവെങ്കിലും നിലവില്‍ ഈ കേസില്‍ പ്രതി അപ്പീല്‍ ജാമ്യത്തിലാണ്. കൂടാതെ ദേവികുളം പോലീസ് സ്റ്റേഷന് പരിധിയിലെ കേസില്‍ പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ. അനില്‍കുമാര്‍, ജിഎസ്ഐ പി.വി. ഉണ്ണി, ജിഎഎസ്ഐ ഭരതനുണ്ണി, സിപിഒമാരായ ആദര്‍ശ്, വിഷ്ണു ആനന്ദ് എന്നിവര്‍ പ്രതിയെ പിടികൂടുന്നതിലും പിറ്റ് എന്‍ഡിപിഎസ് പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍