കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
പ്രതി സ്നേഹിതന്.
കാട്ടൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ വില്ലേജ് പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തില്‍ വീട്ടില്‍ സ്നേഹിതന് (24) എന്നയാളാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് എന്‍ഡിപിഎസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്‍ 77 കൂടി ചുമത്തിയാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എം. ഷെമീര്‍, എസ്ഐ സി.എം. മഹേഷ്, എഎസ്ഐ മിനി, ജിഎഎസ്ഐ സി.ജി. ധനേഷ്, ജിഎസ്സിപിഒ ശ്യാം, സിപിഒ കൃഷ്ണകുമാര്‍, സിപിഒ അബ്ദുള്‍ വാഹിദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാധ്യമ, യുവജന, രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
35 ലക്ഷം രൂപയുടെ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പതുമാസം
വയോജനങ്ങള്‍ക്ക് ഒരുമിച്ച് സ്നേഹവും കരുതലും; തലമുറകളെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍
കേശദാനം മഹാദാനം; കാന്‍സര്‍ രോഗികള്‍ക്ക് കരുതലായി കത്തീഡ്രല്‍ കെസിവൈഎം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോര്‍ഡ്