മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട വിദ്യാജ്യോതിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കത്തോലിക്കാ സഭയുടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ മൂല്യാധിഷ്ഠിതമാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട വിദ്യാജ്യോതിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. രാഷ്ട്ര നിര്‍മിതിക്കും നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതിനും അത് അനിവാര്യമാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട രൂപതയിലെ കൊടുങ്ങല്ലൂര്‍ റിസര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ ക്രിസ്ത്യന്‍ ചെയറുമായും വടവാതൂര്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായും സഹകരിച്ച് ഒരു വര്‍ഷം നീണ്ട ദൈവശാസ്ത്ര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ 27 പേര്‍ക്ക് ബിരുദദാന ചടങ്ങും ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ അവാര്‍ഡുകളും വിദ്യാജ്യോതിയുടെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ സ്കൂളുകളില്‍ നടത്തപ്പെടുന്ന കാറ്റക്കീസം, മോറല്‍ സയന്‍സ് എന്നിവയുടെ അവാര്‍ഡുകളും 12 ാം ക്ലാസില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകളും സമ്മാനിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. രൂപത മതബോധന ഡയറക്ടര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍, ഫാ. സീജോ ഇരുമ്പന്‍, ഫാ. സിബു കള്ളാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ കാറ്റക്കീസം ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകള്‍ പ്രസിദ്ധീകരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍