ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
സുഭദ്രാധനഞ്ജയം കൂടിയാട്ടത്തില്‍ അര്‍ജ്ജുനനായി സൂരജ് നമ്പ്യാരും വിദൂഷകനായി അമ്മന്നൂര്‍ കുട്ടന് ചാക്യാരും.
ഇരിങ്ങാലക്കുട: മാധവനാട്യഭൂമിയില്‍ നടന്നു വരുന്ന ദശരൂപകോത്സവത്തിന്റെ നാടകങ്ങളില്‍ പ്രധാനപ്പെട്ട സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി. വിദൂഷകന് ഏറെ പ്രാധാന്യമുള്ള ധനഞ്ജയം ഒന്നാമങ്കത്തിലെ മൂന്നാം ദിവസത്തെ കൂടിയാട്ടമാണ് അരങ്ങേറിയത്. സൗന്ദര്യം സുകുമാരത എന്ന ശ്ലോകത്തോടെയായിരുന്നു ആരംഭം. വിദൂഷകനായി ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാരും അര്‍ജ്ജുനനായി സൂരജ് നമ്പ്യാരും രംഗത്തെത്തി. കൂടിയാട്ട അവതരണത്തിന് മുമ്പ് ദശരൂപകങ്ങളിലെ നാടകങ്ങള്‍ ശാസ്ത്രവും അരങ്ങും എന്ന വിഷയത്തില്‍ മായ നെല്ലിയോട് പ്രഭാഷണം നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു