ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) യൂണിറ്റുകളുടെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) യൂണിറ്റുകളുടെയും ഐഎംഎ

ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ കോളജില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റെഡ് റിബണ്‍ ക്ലബ്ബ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (കെഎസ്എസിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒരു ഹീറോ ആകൂ, ഒരു ദാതാവാകൂ എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച ക്യാമ്പില്‍ കോളജിലെ വിവിധ വകുപ്പുകളില്‍ നിന്നായി 49 വിദ്യാര്‍ഥികള്‍ രക്തം ദാനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ രക്തദാതാക്കള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ്, മറ്റു അധ്യാപകരായ അസി.പ്രഫ. അനൂജ്, അസി.പ്രഫ. സ്റ്റിജി, അസി.പ്രഫ. ദിനില്‍ എന്നിവരും പരിപാടിക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു